2009, നവംബർ 20, വെള്ളിയാഴ്‌ച

പ്രിയ പെട്ട കള്ളനു...

പ്രിയ പെട്ട കള്ളനു ,
നീ വീണ്ടും വരുമെന്ന് അറിയാമായിരുന്നു ,കാരണം അത്രയധികം അറ്മാധിചിട്ടനല്ലോ നീ വന്നു പോയത് ,
എന്നാലും എന്‍റെ കള്ളാ വല്ലാത്ത ചതി യയിപോയി ,ഇതിനു മാത്രം എന്ത് തെറ്റാണു നിന്നോട്  ചെയ്തത് ?
നീ കൊണ്ട് പോയത് എന്തോകെ ആണന്നു നിനക്ക് ഓര്‍മയുണ്ടല്ലോ അല്ലെ?
പാതാളത്തോളം താഴ്ച യുള്ള ഈ കിണറ്റിന്നു ഒരിറ്റു വെള്ളം കിട്ടാന്‍ അകെ ഉണ്ടായിരുന്ന ഒരു മോട്ടോര്‍ ആയിരുന്നു , അത് നീ കൊടുപോയതി പിന്നെ വല്ലാത്ത കഷ്ടപടാണ് , പുതിയ മോട്ടോര്‍ വാങ്ങിത്തരാന്‍ പറഞ്ഞപോള്‍ ഹൌസ് ഓണര്‍ പറഞ്ഞു ഞങ്ങക്ക് ഇനി മോട്ടോര്‍ തരില്ല എന്ന് , എന്നാലും എന്‍റെ കള്ളാ ......
വെള്ളം മുക്കി യെടുകാനുള്ള മടികാരണം കുളി നിറുത്തി, കുടിക്കാന്‍ ഒരല്പം മുകിയെടുകും , പിന്നെ അത്യാവിശ്യത്തിന് ഹൌസ് ഓണര്‍ ടെ ടാപ്പില്‍ നിന്നും മോഷ്ടികും , നീ ഞങ്ങളെ കൂടി കള്ളനാകി... ഇന്നലെ വെള്ളം ഓടുന്നത് കയ്യോടെ പിടിച്ചു , ഇപ്പോള്‍ ടാങ്കിന്റെ വാല്‍വ് അങ്ങേരു പൂട്ടി ഇട്ടിരികുകയാണ് , നിനക്ക് ഒരല്പമെങ്ങിലും ചെയ്യുന്ന തൊഴിലിനോട് ആത്മാര്‍ത്ഥ ത ഉണ്ടെങ്കില്‍ അങ്ങേരുടെ മോട്ടോര്‍ കൂടി മോഷ്ടിക് ,ഒരു മോടോരില്ലതത്തിന്റെ ബുദ്ധിമുട്ട് അങ്ങേരുകൂടി അറിയട്ടെ ...
ഇതൊകെ സഹികാം , നീ കൊണ്ടുപോയ അര കുപ്പി ബ്രാണ്ടി മൂലം ഇവിടെ വല്ലാത്ത പുകിലായിരുന്നു , ജിബീടെ മിലിടരി ഫ്രണ്ട് കൊണ്ട് വന്നതാ , ഓരോ റൌണ്ട് കഴിഞ്ഞു ബാകി സെക്കന്റ്‌ ഷോ കഴിഞ്ഞു വന്നു അടികാമെന്ന് കരുതിയതാ ...
എനികാണെങ്കില്‍ ചെല്ലകിളികളെ ഉറകാതെ പോകാന്‍ പറ്റുമോ ? അവരെയല്ലാം ഫോണ്‍ ചെയ്തു ഉറകാനുള്ളത് കൊണ്ടാ ഞാന്‍  സിനിമക്ക് പോകാതിരുന്നത് ,സംസാരിച്ചു സംസാരിച്ചു അറിയാതെ ഞാനും അവരോടോപം ഉറങ്ങിപോയി , അപ്പോളാണ് എന്‍റെ കള്ളാ നിന്റെ വരവ് ... നിനകറിയോ നീ കൊണ്ടുപോയ അരകുപ്പി ഞാന്‍ കുടിച്ചതാണെന്ന് പറഞ്ഞു കണ്ണില്‍ ചോരയില്ലാത്ത എന്‍റെ ഫ്രണ്ട് സെന്ന തെണ്ടികള്‍ എന്നെകൊണ്ട്‌ ഒരു ഫുള്‍ വാങ്ങിപിച്ചു ...
എന്നാലും എന്‍റെ കള്ളാ....
നീ ചെയ്ത ഒരു ഉപകാരം ഞാന്‍ മരിച്ചാലും മറകില്ല... മൊബൈല്‍ കൊണ്ട് പോയപ്പോള്‍ എന്‍റെ സിം കാര്‍ഡ്‌ നീ ഊരിവെചില്ലേ... പൊന്നു കള്ളാ   ഒരായിരം നന്ദിയുണ്ട് ...  ജൂലി , ധന്യ ,പ്രിയ, പൂജ , റിയ ..... ഇവരുടെ ഒകെ നമ്പര്  പോയാലുള്ള ഒരു അവസ്ഥ .... ഹോ എനിക്ക് ചിന്തികാനെ പറ്റുന്നില്ല ...
ചെയ്തു തന്ന എല്ലാ ഉപകാരത്തിനും ഉപദ്രവതിനും നന്ദി യുണ്ട് , ഇനിയെങ്ങിലും ഈ വാതില്‍ പൊളിക്കല്ലേ, കഴിഞ്ഞതവണ നീ പൊളിച്ചിട്ട്‌ പോയത്തിന്‍റെ കടം ഇപ്പോളും വീടിയിട്ടില്ല 350 രൂപയാണ് പൂട്ടിനു , അരമനികൂറിന്റെ പണിക്ക്  250  കൂലി ചോദിച്ച രാമന്‍ ആശാരിയെ നൂറും കൊട്ടറും കൊടുത്തു ഒതുകി ...  പൂട്ട്‌ പൊളി കാതിരികാനുള്ള സന്മനസ്സു കാണിക്ക്മെന്നു വിചാരിക്കുന്നു , കാള്ളിംഗ് ബെല്ല് ഒന്ന് അടിച്ചാല്‍ മതി വാതില്‍ ഞങ്ങള്‍ തുറന്നു തരാം ,ഇപ്പോള്‍ പിച്ചകാര് വരെ വന്നാല്‍ ബെല്ലടികും പിന്നെ നിനകെന്താ അടിച്ചാല്‍ ?

പിന്നെ ഈ വാതിലില്‍ ഒട്ടിച്ച കത്തിന്റെ ഒരു കോപ്പി ബ്ലോഗില്‍ ഇടുന്നുണ്ട്  നീ വായികുമെന്ന വിശ്വാസത്തില്‍ , കാരണം എല്ലാകള്ളന്മാരും ഇപ്പോള്‍ നെടിലുമുണ്ടല്ലോ , എന്‍റെ പഴയ യാഹൂ ഐഡി പാസ്സ്‌വേര്‍ഡ്‌ മോഷ്ടിച്ചത് നീ ആണോ എന്ന് എനിക്ക് ഒരു ഡൌട്ട് ഉണ്ട് ... ഒരൊറ്റ ദിവസം കൊണ്ടാ എന്‍റെ എല്ലാ നെറ്റ്  കിളികലേം കൊണ്ട് പറന്നത്,,, ആരായാലും ഒരുദിവസം ഞാന്‍ അവനെ പോക്കും ....

ഇത് എങ്ങിനെയങ്ങിലും മെയിലിലൂടെ കറങ്ങി തിരിഞ്ഞു നിന്റെ അടുത്ത് എത്തുമെന്ന് വിശ്വസിക്കുന്നു ...
എന്ന് ,
ബ്ലോഗുട്ടന്‍         

2009, ഒക്‌ടോബർ 13, ചൊവ്വാഴ്ച

പഴശ്ശി രാജാ

ഇത് വായിച്ചിട്ട് നിങ്ങള്‍ക്ക് എന്ത് തോന്നി ?
എനിക്ക് എന്തോ തോന്നിയത് കൊണ്ട് ഇവിടെ പോസ്റ്റുന്നു ... നിങ്ങള്‍ക്ക് തോന്നിയതും ഇവിടെ കുത്തി വരക്കാം ....

2009, ഒക്‌ടോബർ 7, ബുധനാഴ്‌ച

ബ്ലോഗുട്ടന്‍

ബ്ലോഗ്‌ എഴുതണ മെന്ന അത്യാഗ്രഹവുമായി ഒരുപാടു കാലമായി നടക്കുന്നു ...
കുറെ ശ്രമങ്ങള്‍ നടത്തി നോക്കി , സമയകുരവും കഴിവ് കുറവും കൊണ്ട് പിന്മാറേണ്ടി വന്നു ..
ഇനി കുറച്ചു കാലം ഇവിടെ കാണും , കാരണം വേറെ ഒരു പണിയും ഇല്ല ..